Breaking News

എടിഎമ്മുകളില്‍ പണമില്ലെങ്കിലും കര്‍ണാടകയില്‍ മറിയുന്നത് കോടികള്‍


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നോട്ടുക്ഷാമം രൂക്ഷമാഎപ്പോഴും തിരഞ്ഞെടുപ്പടുത്ത കര്‍ണാടകയില്‍ മറിഞ്ഞത് കോടികള്‍. ഇതുവരെ കര്‍ണാടകയില്‍ നിന്നു ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 4.13 കോടി രൂപയില്‍ 97 ശതമാനവും 2000, 500 രൂപ നോട്ടുകളാണ്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയതു മുതല്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘം 1.32 കോടി രൂപ വില മതിക്കുന്ന 4.52 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ പിടിച്ചെടുത്ത പണത്തിന്റെ കണക്കുകളാണ് അന്വേഷണ സംഘം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ബെംഗളൂരുവില്‍ നിന്നാണ്.

No comments