Breaking News

കേരളത്തിലെ ആദ്യത്തെ കക്കൂസ് കവർച്ച തളിപറമ്പിൽ


കേരളത്തിലെ ആദ്യത്തെ കക്കൂസ് കവര്‍ച്ച തളിപ്പറമ്ബിന് സ്വന്തം, ദേശീയപാതക്ക് സമീപത്തെ ടാക്സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ ഇ-ടോയ് ലറ്റിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെയാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. 4000 ലധികം രൂപ മോഷണം പോയതായി പോലീസ് പറഞ്ഞു. നാളെ പണം പുറത്തെടുക്കണമെന്ന് കരുതിയിരിക്കെയാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. നാണയം നിക്ഷേപിക്കപ്പെടുന്ന ഇ-ടോയ് ലറ്റിന്റെ അറ ഇരുമ്ബ് പാര ഉപയോഗിച്ച്‌ തകര്‍ത്താണ് നാണയങ്ങള്‍ കവര്‍ന്നത്. തൊട്ടടുത്ത കടകളിലെ സിസിടിവി കാമറകളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കടകള്‍ ഇന്ന് അവധിയായതിനാല്‍ നാളെ മാത്രമേ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കൂ. സാധാരണ ഗതിയില്‍ നാണയം നിക്ഷേപിക്കപ്പെടുന്ന അറ നിറഞ്ഞാല്‍ 4000നും 5000നും ഇടയിലുള്ള തുകയാണ് ലഭിക്കാറുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു

No comments