രാജസ്ഥാനെതിരെ ഹൈദരാബാദിനെ ജയം
രാജസ്ഥാൻ റോയൽസ് നെതിരെ പതിനൊന്ന് റൺസ് വിജയം നേടിയിരിക്കുകയാണ് ഹൈദരാബാദ്. ഇൗ ജയത്തോടെ ഹൈദരാബാദ് ചെന്നൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. 12 പോയിന്റ് നേടിയാണ് ഹൈദരാബാദ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. അലക്സ് ഹാലിസ് (45) , കനെ വില്ലിംസൺ (63) എന്നിവർ ഹൈദരാബാദ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 140 റൺസ് മാത്രം നേടി അടിയറവ് പറഞ്ഞു. രഹാനെ , സഞ്ജു സാംസൺ എന്നിവർ പൊരുതിയെങ്കിലും വിജയം നേടാൻ ആയില്ല.

No comments