Breaking News

മുബൈക്ക്‌ ഐപി‌എല്ലിൽ രണ്ടാം ജയം ; ചെന്നൈയുടെ രണ്ടാം തോൽവി


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നെതിരെ മുംബൈ ഇന്ത്യൻസിന് ജയം . മുംബൈയുടെ സീസണിലെ രണ്ടാം ജയാമാണ്. ഇതോടെ മുംബൈക്ക് നാല് പോയിന്റ് ആയി. എന്നാല് ചെന്നൈ ആവട്ടെ സീസണിൽ രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്. പത്ത് പോയിന്റ് നേടിയ ചെന്നൈ ഐപിഎൽ പോയിന്റ് പെട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. 75 റൺസ് നേടിയ സുരേഷ് റൈനയും 42 റൺസ് നേടിയ അമ്പാട്ടി റായിഡു എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയത് .
മറുപടി ബാറ്റിങ്ങിിറങ്ങിയ മുംബൈ ഇന്ത്യൻസിന് 2 ബോൾ ബാക്കിനിൽക്കെ രണ്ട് വിക്ക്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കൈപ്പിടിയിൽ ഒതുക്കി. മുംബൈ നിരയിൽ സൂര്യ കുമാർ യാദവ് (44)  , രോഹിത് ശർമ(56)  , എവിൻ ലെവിസ് (47) എന്നിവർ തിളങ്ങി.

No comments