Breaking News

ജൂൺ ഒന്നു മുതൽ വിദ്യാർത്ഥി കൺസേഷൻ നൽകില്ലെന്ന് ബസ് ഉടമകൾ


ജൂൺ ഒന്നു മുതൽ വിദ്യാർത്ഥി കൾക്കുള്ള കൺസഷൻ നൽകില്ലെന്ന് ബസ്‌ ഉടമകൾ പറഞ്ഞു. മാറിയ സാഹചര്യത്തിൽ ബസ് ഉടമകൾക്ക് താങ്ങാനാവാത്ത തരത്തിൽ ഇന്ധന വിലയിൽ ഉണ്ടായ വർധനവാണ് ബസ് ഉടമകൾ നിരത്തുന്ന ന്യായം.  രണ്ട് മാസം മുമ്പ് മാത്രമാണ് മിനിമം ചാർജ് 7ൽ നിന്ന് 8 ആക്കി ഉയർത്തിയത്. അന്ന് വിദ്യാർത്ഥി സംഘടന കളുടെ  ശക്തമായ എതിർപ്പ് കാരണം നിരക്ക് വർധിപ്പിചിരുന്നില്ല. പിന്നീട് പരിഗണിക്കാം എന്ന മുഖ്യ മന്ത്രിയുടെ ഉറപ്പിന്മേൽ ആണ് അന്ന് സമരം പിൻവലിച്ചത്.


No comments