Breaking News

ലിഗയുടെ മരണത്തിൽ ദുരൂഹത; സംശയമുള്ളവർ കസ്റ്റഡിയിൽ എന്ന് സൂചന.

കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്‌. കൊലപാതകമാണെന്നു വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട്‌ ഫോറന്‍സിക്‌ വിഭാഗം പോലീസിനു കൈമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍.കഴുത്തില്‍നിന്നു തല വേര്‍പെട്ട നിലയിലാണു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്‌. മരണം ശ്വാസംമുട്ടിയാകാമെന്നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ വിദഗ്‌ധര്‍ തയാറാക്കിയ ഫൊറന്‍സിക്‌ പരിശോധനാഫലം സൂചിപ്പിക്കുന്നത്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇന്നു ലഭിക്കുന്നതോടെ മരണകാരണത്തില്‍ വ്യക്‌തത ലഭിക്കും.
വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത്‌ യുവാവിനോടൊപ്പമായിരുന്നുവെന്ന സൂചന പ്രത്യേകസംഘത്തിനു ലഭിച്ചു. ലിഗയ്‌ക്കായി ഇയാള്‍ ജിന്‍സ്‌, സിസേര്‍സ്‌ എന്നീ ബ്രാന്‍ഡ്‌ സിഗരറ്റുകള്‍ കോവളത്തുനിന്നു വാങ്ങിയതിന്‌ അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു.

No comments