Breaking News

വിനീത് എവിടെയും പോകുന്നില്ല; ഇവിടെത്തന്നെ കാണും...


 ബ്ലാസ്‌റ്റേര്‍സില്‍ മലയാളി സി കെ വിനീതിന്റെ ഭാവി സംബന്ധിച്ചുയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. വിനീത് ബ്ലാസ്‌റ്റേര്‍സില്‍ തുടരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ സ്‌പോര്‍ട്ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് വിനീത് അടുത്ത സീസണിലും ബ്ലാസ്‌റ്റേര്‍സ് ജഴ്‌സിയിലുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഒട്ടനവധി അവസരങ്ങള്‍ തുലച്ച വിനീതിന് മൊത്തം നാലുഗോള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വിനീതിനെതിരെ ആരാധകരുടെ വന്‍ വിമര്‍ശമുയര്‍ന്നതോടെ ബ്ലാസ്‌റ്റേര്‍സ് താരത്തെ വിട്ടു കൊടുക്കുന്നതിന് തയ്യാറായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

ബ്ലാസ്റ്റേഴ്സുമായി മലയാളി താരം  സി കെ വിനീതിന് ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് വിനീത് ടീം വിടുന്നെന്ന വാർത്ത പുറത്ത് വന്നത്. ഇത് ടീമോ വിനിതോ  സ്ഥിരീകരിച്ചിരുന്നില്ല.

No comments