Breaking News

അമ്മ ഷോയിൽ ദിലീപ് പങ്കെടുക്കില്ല



മലയാളം കണ്ട ഏറ്റവും വലിയ താര മാമാങ്കത്തിന് തിരുവനന്തപുരം വേദിയാവുകയാണ്, മെയ് 6 ന് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാകും പരിപാടി നടക്കുക. മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എന്നാൽ ഇത്തവണത്തെ അമ്മ ഷോയിൽ ജനപ്രിയ നായകൻ ദിലീപ് പങ്കെടുക്കില്ല. അമ്മയുടെ പ്രസിഡന്റും നടനുമായ ഇന്നസെന്റാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും അമ്മ മഴവില്ല് ഷോയിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യ മാമാങ്കം കര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറുക. ജനപ്രിയ നായകന്റെ അഭാവം ഷോയുടെ മാറ്റ് കുറയ്ക്കും എന്നതിൽ സംശയമൊന്നുമില്ല. മിന്നും താരങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തുമ്പോൾ ദീലീപ് എന്ന നടന്റെ കുറവ് അതിൽ മുഴച്ചു നിൽക്കും.

2016 ൽ അമ്മ സംഘടിച്ച സ്റ്റേജ് ഷോയായിരുന്നു മഴവില്ലഴകിൽ അമ്മ. ഇതുവരെ കണ്ട ഏറ്റവും വലിയ താര മാമങ്കമായിരുന്നു അത്. ഷോയി മുൻപന്തിയിൽ തന്നെ ദിലീപ് ഉണ്ടായിരുന്നു. പാട്ടിലും, ഡാൻസിലും, മിമിക്രിയിലും എന്നു വേണ്ട എല്ലാ പരിപാടിയിലും താരം തന്റെ സാന്നിധ്യം തെളിയിച്ചിരുന്നു. അന്നത്തെ താരത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെനിൽക്കുന്നുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. ഇക്കൂറിയും കാവ്യയും അമ്മയുടെ ഷോയിൽ പങ്കെടുക്കില്ല. കഴിഞ്ഞ വർഷം ദിലീപിനെ പോലെ തന്നെ ഷോയിലെ നിറ സാന്നിധ്യമായിരുന്നു കാവ്യയും. താരത്തിന്റെ ആദ്യത്തെ അമ്മയുടെ ഷോയായിരുന്നു അത്. മികച്ചതും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതുമായുള്ള നൃത്ത പ്രകടനമായിരുന്നു അന്ന് കാവ്യ കഴ്ചവെച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം ഗംഭീരം പ്രകടനത്തോടെയാണ് മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി വന്നത്. താരത്തെ ഇരും കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അഭിനയത്രി എന്നതിൽ ഉപരി നല്ലൊരു നർത്തകി കൂടിയാണ് മഞ്ജു. നിരവധി സ്റ്റേജ് ഷോകളിൽ താരം നൃത്തവും മാറി പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാൽ ഇപ്പാൾ പ്രേക്ഷകർക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്. അമ്മയുടെ ഷോയിൽ മഞ്ജു പങ്കെടുക്കുമോ? മ‍ഞ്ജു എത്തുമെങ്കിൽ താരത്തിന്റെ ആദ്യ അമ്മ സ്റ്റേജ് ഷോയായിരിക്കും ഇത്. അമ്മയുടെ സിൽവർ ജൂബിലിയുടെ ഭാഗമായിട്ടാണ് വീണ്ടും ഷോ സംഘടിപ്പിക്കുന്നത്. പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന വിധം കിടിലൻ പ്രകടനങ്ങളുമായിട്ടാണ് താരങ്ങൾ എത്തുന്നത്.

No comments