കര്‍ണാടകയില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി !
കര്‍ണാടകയിലെ ബിദാറില്‍ കോണ്‍ഗ്രസ്തിരഞ്ഞെടുപ്പ് റാലിയില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകവ്യാപകമായി പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍മാത്രം ഇവക്ക് വില വര്‍ധിക്കുന്നുവെന്ന് രാഹുല്‍ ചോദിച്ചു.
പൊതുജനത്തിന്റെ പണം മോദി തന്റെ അടുത്ത സഹായികള്‍ക്കും വ്യവസായികള്‍ക്കുമായി നല്‍കുകയാണ്. മോദിയുടെ സംരക്ഷണത്തോടെ റെഡ്ഢി സഹോദരന്‍മാര്‍ പൊതുജനത്തിന്റെ 35000 കോടിരൂപയാണ് കൊള്ളയടിച്ചത്.

No comments