Breaking News

ഓസ്ട്രേലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ടിം കാഹില്‍ ഇനി ഐഎസ്‌എല്ലിൽ

ഓസ്ട്രേലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ടിം കാഹില്‍ ഇനി ഐ എസ്‌ എല്ലില്‍. ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് കാഹില്‍. റഷ്യന്‍ ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. ഓസീസ് കുപ്പായത്തില്‍ 14 വര്‍ഷം കളിച്ച താരം മൂന്ന് ലോക കപ്പുകളില്‍ ഗോള്‍ നേടിയിട്ടുണ്ട്.

No comments