827 അശ്ലീല വെബ്സൈറ്റുകൾ ടെലികോം വകുപ്പ് നിരോധിക്കുന്നു..
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതിവിധി പിന്തുടർന്ന് 827 അശ്ലീല സൈറ്റുകൾ വിലക്കാൻ ഇന്റർനെറ്റ് ദാതാക്കളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. അശ്ലീല സൈറ്റുകളുടെ ഉപയോഗം ഇന്ത്യയിലെ യുവാക്കളിൽ ചെലുത്തുന്ന ദുസ്വാധീനം ക ണ ക്കി ലെ ടു ത്താ ണ് നടപടി.857 അശ്ലീല സൈറ്റുക ൾ വിലക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൽ മുപ്പതെണ്ണത്തിൽ അശ്ലീലമില്ലെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം ക ണ്ടെ ത്തി യി രു ന്നു. എല്ലാ ഇന്റർനെറ്റ് സർവീസ് ലൈസൻസികളോടും 827 അശ്ലീല സൈറ്റുകൾ ത ട യാ നാ വ ശ്യ മാ യ നടപടികൾ സ്വീകരിക്കണമെന്ന് ടെലികോം വകുപ്പ് പുറത്തു വിട്ട ഉത്തരവിൽ പ റ യു ന്നു. മേയിലാണ് ഇതു സംബന്ധിച്ച കേസ് ഉത്താരഖണ്ഡ് ഹൈക്കോടതിയിലെത്തിയത്. തുടർന്ന് സെപ്റ്റംബർ 27- ന് ഹൈക്കോടതി 857 അശ്ലീല സൈറ്റുകൾ വിലക്കാനാവശ്യപ്പെട്ട് ഉ ത്ത ര വി റ ക്കി. ഈയിടെ റിലയൻസ് ജിയോ നെറ്റ്‌വർക്കിൽ അശ്ലീല സൈറ്റുകൾ വി ല ക്കി യി രു ന്നു. എയർടെൽ, വോഡഫോൺ, ഐഡിയ, ബി.എസ്.എൻ.എൽ. എന്നീ കമ്പനികൾ റിലയൻസ് ജിയോയുടെ പാത പി ന്തു ട രു മെ ന്നാ ണ് കരുതുന്നത്. ജിയോ ഉപയോക്താക്കൾ മറ്റു നെറ്റ്‍വർക്കുകളിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നത്.

No comments