ഹൈക്കോടതിയിലെ കേസ്സ് :മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കും
ഹൈക്കോടതിയിലെ കേസ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ കാരണമായേക്കും. ശബരിമല വിധിക്ക് ശേഷമുള്ള തെ ര ഞ്ഞെ ടു പ്പാ യ തി നാ ല്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് യു. ഡി. എഫി നും എല്‍ ഡി എഫി നും ആശങ്കയുണ്ട്.ഇതിന് തടയിടാന്‍ പ്രാദേശികമായ കൂടിയാലോചനകള്‍ നടന്നേക്കും
പി ബി അബ്ദുള്‍ റസാഖ് വിജയിച്ച തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള വോട്ടുകള്‍ രേ ഖ പ്പെ ടു ത്തി യെ ന്ന കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തു ട രു ക യാ ണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ വിധിയെ ആശ്രയിച്ചിരിക്കും മഞ്ചേശ്വരത്തിന്‍റെ ഭാവി. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നകം തന്നെ ന ട ത്തു മെ ന്നാ ണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉ പ തെ ര ഞ്ഞെ ടു പ്പ് നടത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ലോക്സഭാ തെ ര ഞ്ഞെ ടു പ്പി നാ യി കാസര്‍കോട്ട് മുന്നൊരുക്കള്‍ യു ഡി എഫും എല്‍ ഡി എഫ് തുടങ്ങിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഭാരമാവില്ല എന്നാണവരുടെ വി ല യി രു ത്ത ല്‍. സി എച്ച് കുഞ്ഞമ്ബു വീണ്ടും മല്‍സരിപ്പിക്കുമെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന.
മുസ്ലിം ലീഗില്‍ എംസി കമറുദ്ദീന്‍. സിടി അഹമ്മദലി, എജിസി ബഷീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തെത്തും. ബിജെപി സുരേന്ദ്രന് ഒരവസരം കൂടി നല്‍കും. പഞ്ചായത്തുകളിലെ ഭ ര ണ സ മി തി ക ളി ല്‍ 6ല്‍ 2ഉം യു.ഡി.എഫാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന ഒരേ ഒരു പഞ്ചായത്ത് കഴിഞ്ഞ മാസം നഷ്ടപ്പെട്ടു. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പും ശബരിമല യിലെ സംഭവ വികാസങ്ങളും മുന്‍ നിര്‍ത്തി ഹിന്ദു വികാരമുണര്‍ത്തി വോട്ട് പിടിക്കാന്‍ ബി ജെ പി ശ്രമിക്കും.
ഇത് തടയാന്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പു കളിലുമുണ്ടാകാതെ പോയ ക്രോസ് വോട്ടിംഗിന് സി. പി .എമ്മോ ലീഗോ ശ്രമിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങിനെയെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും.

No comments