Breaking News

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

റിലയൻസ് ജിയോ നെറ്റ് വർക്കിൽ പോൺ വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. റെഡ്ഡിറ്റ് ഉപയോക്താക്കളാണ് റിലയൻസ് ജിയോ നെറ്റ് വർക്കിൽ എക്സ് വീഡിയോസ്, പോൺഹബ്ബ് പോലുള്ള വെബ്സൈറ്റുകളൊന്നും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ചില പോൺ വെബ്സൈറ്റുകൾ സെർച്ച് ചെയ്തെങ്കിലും ജിയോ നെറ്റ് വർക്കിൽ ഒരെണ്ണം പോലും ലോഡ് ആയില്ലെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. നൂറുകണക്കിനാളുകൾ ഇതേ പ്രശ്നം തങ്ങൾക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാൽ വിപിഎൻ ഉപയോഗിച്ചാൽ ജിയോ നെറ്റ് വർക്കിൽ പോൺ വെബ്സൈറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ചിലർ പറയുന്നു. അപ്പോൾ പ്രാദേശിക തലത്തിൽ ടെലികോം ശൃംഖലയിലുള്ള നിരോധനം ആണെന്ന് വ്യക്തം. അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 പോൺ വെബ്സൈറ്റുകൾക്ക് നിരോധന മേർപ്പെടുത്താൻ   ക മ്പ നി ക ൾ ക്ക് ടെലികോം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടുകളിൽ പറയുന്നു. വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ ലൈസൻസ് പി ൻ വ ലി ക്കു മെ ന്ന ഭീഷണിയും സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കൾക്കും സർക്കാർ ഇതേ നിർദേശം ന ൽ കി യി ട്ടു ണ്ടെ ന്നാ ണ് വിവരം. താമസിയാതെ മറ്റ് നെറ്റ് വർക്കുകളിലും പോൺ വെബ്സൈറ്റുകൾ നിരോധിക്കപ്പെടാം. ഇന്ത്യയിൽ പോൺ വെബ്സൈറ്റുകൾ ലഭ്യമാണെങ്കിലും, പോൺ സിനിമകൾ നിർമിക്കുന്നതിന് അ നു വാ ദ മി ല്ല. സ്വകാര്യമായി പോൺ വീഡിയോകൾ കാണുന്നതിന് വിലക്കില്ല. എന്നാൽ കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾക്ക് നി രോ ധ ന മു ണ്ട്. നിരോധനം വന്നാലും വിർച്വൽ പബ്ലിക് നെറ്റ് വർക്കുകൾ (വി പിഎൻ) വഴി പോൺ വെബ്സൈറ്റുകൾ സ ന്ദ ർ ശി ക്കാ ൻ സാധ്യമാണ്. പോൺ ഹബ്ബ് തന്നെ നേരിട്ട് വിപിഎൻ ആപ്പുകൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ നി യ മ പ ര മാ യ നിരോധനം വന്നാൽ പോൺ സൈറ്റ് സന്ദർശനം ശിക്ഷ ലഭിക്കുന്ന സൈബർ കുറ്റകൃത്യമായി മാറും.

No comments