500 കോടി ആസ്തിയുള്ള എം. പി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്..
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി ജെ പി യ്ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടാക്കി പ്രമുഖര്‍ പാര്‍ട്ടി വിടുമ്പോള്‍ പാര്‍ട്ടിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കെ ചന്ദ്ര ശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതി യിലും പൊട്ടിത്തെറി. ചന്ദ്ര ശേഖര റാവുവിന്റെ തന്‍ പ്രമാണിത്തമാണ് പാര്‍ട്ടിയില്‍ നടക്കുന്ന തെന്നാരോപിച്ച് തെലങ്കാന യിലെ ഏറ്റവും പണക്കാരനായ പാര്‍ലമെന്റേറിയന്‍ കെ വിശ്വേശ്വര്‍ റാവു പാര്‍ട്ടിക്ക് മൂന്നു പേജുള്ള രാജി ക്കത്ത് നല്‍കി. റാവു കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ട്. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ബിജെപി ക യോട് കൂറ് പുലർത്തുന്ന തെലുങ്കാന രാഷ്ട്രീയ സമിതി ക്ക് വൻ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സക്യം അധികാരത്തിൽ എത്തുമെന്ന് ഒട്ടുമിക്ക സർവേകളും പ്രവചിച്ചിരുന്നു..

No comments