കേന്ദ്ര മന്ത്രിക്ക് മുന്നിലും തകരാത്ത മനക്കരുതുമായി എസ്പി..
സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ബി. ജെ. പി നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചതിന് പൊതു മധ്യത്തില്‍ എസ്. പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് ബി. ജെ. പി നേതാവ് എ. എന് രാധാകൃഷ്ണന്‍. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിച്ചാലുണ്ടാവുന്ന ട്രാഫിക് ജാമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചതോടെയാണ് എ. എന് രാധാകൃഷ്ണന്‍ എസ്. പിയെ ചീത്ത വിളിച്ചത്.
സ്വകാര്യ വാഹനം പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് എസ്. പി യതീഷ് ചന്ദ്രയും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടെ യായിരുന്നു സംഭവം.
പ്രളയത്തെ തുടര്‍ന്ന് മണ്ണെല്ലാം നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ ഏതു സമയത്തും മണ്ണിടിച്ചലുണ്ടാകാം. അക്കാരണം കൊണ്ടു മാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതെന്ന് യതീഷ് ചന്ദ്ര മന്ത്രിക്കു മുമ്പാകെ വിശദീകരിച്ചു.
അങ്ങനെയാണെങ്കില്‍ കെ. എസ്. ആര്. ടി. സി യെ എന്തു കൊണ്ടാണ് പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. കെ. എസ്. ആര്. ടി. സി ആളുകളെ ഇറക്കിയ ശേഷം അവിടെ നിന്നും തിരിച്ചു പോരുകയാണ് ചെയ്യുന്നതെന്നും അവിടെ പാര്‍ക്കു ചെയ്യുന്നില്ലെന്നും എസ്. പി വിശദീകരിച്ചു.

No comments