Breaking News

രണ്ട് മാസത്തേക്ക് ശബരിമലയിൽ പോകരുത്.. കർശന ഉപാധികളോടെ സുരേന്ദ്രന് ജാമ്യം..

പത്തനംതിട്ട: പൊലീസ് നിയന്ത്രണം മറി കടന്ന് ശബരി മല യിലേക്കുള്ള യാത്ര യ്ക്കിടെ അറസ്റ്റിലായ ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. രണ്ടു മാസത്തേക്കു ശബരിമല യില്‍ പോവരുതെന്ന ഉപാധികയോടെ യാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല പ്രദേശം ഉള്‍പ്പെട്ട റാന്നി താലൂക്കില്‍ പോലും രണ്ടു മാസത്തേക്കു പ്രവേശിക്കരു തെന്നാണ് ജാമ്യ ത്തിനുള്ള ഉപാധിയായി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍പതിനായിരം രൂപ ജാമ്യ ത്തുകയും കെട്ടി വയ്ക്കണം. സുരേന്ദ്ര നൊപ്പം അറസ്റ്റിലായ 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്നത് ഉള്‍പ്പെടെ ഇതേ നിബന്ധനക ളോടെ ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ശനിയാഴ്ച നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. 

No comments