കോൺഗ്രസിന്റെ നേതൃത്വത്തിൽ ജമ്മുകശ്മീരിൽ പുതിയ സര്ക്കാര്
ശ്രീനഗർ: ജമ്മു - കശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന് ലക്ഷ്യമിട്ട് പി ഡി പി, കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നീ കക്ഷികൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. പി ഡി പി യിൽ നിന്ന് എം എൽ എ മാരെ ചാക്കിട്ടു പിടിക്കാനുള്ള ബി ജെ പി യുടെ ശ്രമത്തെ മറികടക്കുന്നത് സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചർച്ചകളെന്നാണ് സൂചന. ജമ്മു - കശ്മീരിൽ പി ഡി പി ക്ക് 28 ഉം നാഷണൽ കോൺഫറൻസിന് 15 ഉം കോൺഗ്രസിന് 12 ഉം എം എൽ എ മാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കിൽ 44 എംഎൽഎമാർ എന്ന ഭൂരിപക്ഷ സംഖ്യ മറകടക്കാൻ സാധിക്കും. ചിരവൈരികളായ പി ഡി പി യും നാഷണൽ കോൺഫറൻസും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചാൽ ജമ്മു - കശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറുമെന്നാണ് കരുതുന്നത്. കൂട്ടുമന്ത്രിസഭയിൽ പങ്കാളിയാകില്ലെന്ന് നാഷണൽ കോൺഫറൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പി ഡി പി-കോൺഗ്രസ് മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകും. മന്ത്രി സഭ രൂപീകരിക്കപ്പെടുക യാണെങ്കിൽ മെഹബൂബ മുഫ്തി മുഖ്യമന്ത്രി യാവാൻ ഇടയില്ല. ഏതെങ്കിലും മുതിർന്ന പി ഡി പി നേതാവായിരിക്കും മുഖ്യ മന്ത്രി.

No comments