Breaking News

ജലീലിന് എതിരെ കുരുക്ക് മുറുകുന്നു.. അപേക്ഷിച്ച ആറ് പേർക്കും മതിയായ യോഗ്യത ഉണ്ട്...

ന്യൂ​ന​ പക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ ഡ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​നു യോ​ഗ്യ​ത​യു​ള്ള​വ​രെ മ​ന്ത്രി കെ.​ ടി. ജ​ലീ​ല്‍ ഒ​ഴി​വാ​ക്കി​യെ​ന്ന​തി​നു കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ച്ച ആ​റു പേ​ര്‍​ക്കു യോ​ഗ്യ​ത​ ഉണ്ടെന്ന രേ​ഖ​ക​ളാ​ണു പു​റ​ത്തു വന്നത്.

എം ബി എ അ​ല്ലെ​ങ്കി​ല്‍ ബി ​ടെ​ക്, 3 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​ പരിചയം എ​ന്നി​വ​യാ​ണു യോ​ഗ്യ​ത​യാ​യി വി​ജ്ഞാ​പ​ന​ത്തി​ല്‍ കാ​ണി​ച്ചി​രു​ന്ന​ത്. ജ​നറല് മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഏ​ഴു പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ണ്ട്.

ഏ​ഴാ​മ​ത്തെ അ​പേ​ക്ഷ​ക​നും മ​ന്ത്രി കെ.​ ടി.​ ജലീലിന്റെ ബ​ന്ധു​വു​മാ​യ കെ.​ ടി.​ അദീബിനു പ​ക്ഷേ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്ന എം​ ബി എ ഇ​ല്ല. 

No comments