Breaking News

യുപിയില്‍ വീണ്ടും പേരുമാറ്റം; ഫൈസാബാദ് ഇനി ‘ശ്രീ അയോധ്യ’, രാമന്റെ പേരില്‍ വിമാത്താവളം

സ്ഥലങ്ങളുടെ പേരു മാറ്റം. ബാബരി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേര് ഇനി മുതല്‍ ‘ശ്രീ അയോധ്യ’ എന്ന് അറിയപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ദീപാവലി യോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പേരു മാറ്റവും പ്രഖ്യാപനവും. ‘അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അ ഭി മാ ന ത്തി  ന്റേ യും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല. രാമന്റെ പേരില്‍ അയോധ്യയില്‍ വിമാനത്താവളം നിര്‍മിക്കും.
രാമന്റെ പിതാവ് ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കണമെന്ന് ഈയിടെ മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്ത്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ചരിത്രനഗരമായ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയത്.
     
      

No comments