Breaking News

മ​ന്ത്രി​യു​ടെ സ​മ്മാ​നം ലാ​പ്ടോ​പ്പ്... കാ​ര്‍​ത്യാ​യ​നി അ​മ്മ ഇ​നി ഹൈ​ടെ​ക്ക്...



.തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ തൃ ത്വ ത്തി ല് ന​ട​ത്തി​യ അ​ക്ഷ​ര​ ലക്ഷം തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ 98 മാ​ര്‍​ക്ക് വാ​ങ്ങി ഒ​ന്നാം റാ​ങ്ക് നേ​ടി​യ തൊ​ണ്ണൂ​റ്റേ​ഴു​ കാ​രി കാ​ര്‍​ത്യാ​യ​നി അ​മ്മ​യ്ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​ സി.​ രവീന്ദ്രനാഥ് ലാ​പ്ടോ​പ്പ് സ​മ്മാ​നി​ച്ചു.

കാ​ര്‍​ത്യാ​യ​നി അ​മ്മ​യെ അ​നു​മോ​ദി​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ക​ന്പ്യൂ​ട്ട​ര്‍ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്ന കാ​ര്‍​ത്ത്യാ​യ​നി അ​മ്മ​യ്ക്ക് ലാ​പ്ടോ​പ്പ് വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത വ​ര്‍​ഷം പ​ത്താം​ തരം തു​ല്യ​താ പ​രീ​ഷ എ ഴു താ നു ള്ള  ആ​ഗ്ര​ഹ​വും കാ​ര്‍​ത്യാ​യ​നി അ​മ്മ മ​ന്ത്രി​യോ​ടു പ​ങ്കു​വ​ച്ചു.

No comments