കേന്ദ്രമന്ത്രിയെ ശബരിമലയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് തമിൽനാട് ഹർത്താൽ
കന്യാകുമാരി: ശബരി മല യിലെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അപമാനിച്ചെന്നാരോപിച്ച് കന്യാകുമാരിയില്‍ വെള്ളിയാഴ്ച ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട്ആ റുവരെയാണ് ഹര്‍ത്താല്‍.
ഇന്നലെയും ഇന്നുമായി പൊന്‍ രാധാകൃഷ്ണനെയും സംഘത്തെയും പോലീസ് ശബരി മല യില്‍ തടഞ്ഞിരുന്നു. എസ്പി യതീഷ് ചന്ദ്ര യുമായി മന്ത്രി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തക്കലയിലും അതിര്‍ത്തി പ്രദേശങ്ങളിലും കെ എസ് ആര്‍ ടി സി ബസു കള്‍ തടഞ്ഞിരുന്നു.

No comments