സുപ്രീം കോടതി വിധിയെ അനുസരിക്കാത്തവര്‍ രാജ്യം വിട്ടു പോകണം.. വി.മുരളീധരനെ തിരിഞ്ഞു കൊത്തി പഴയ പോസ്റ്റ്..
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ബി ജെ പി യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ ബി ജെ പി നേതാവ് വി. മുരളീധരന് പഴയ പോസ്റ്റ് പുലിവാലാകുകയാണ്. കോടതി വിധിയുടെ പേരില്‍ ആചാരങ്ങളെ മാറ്റാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ബി ജെ പി എം പി യും മുന്‍ അധ്യക്ഷനുമായ വി. മുരളീധരന് പറഞ്ഞത്. ഇതേ സമയമാണ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

No comments