Breaking News

ഇരുപത്തഞ്ച് രൂപക്ക് ടിക്കറ്റ് എടുത്ത്.. കിടന്ന് കൊണ്ട് സിനിമ കാണാം..

മള്‍ട്ടി പ്ലക്‌സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡി റ്റി എസ് സൗണ്ട് ക്വാളിറ്റി യോടെ കിടന്നു കൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെ ക്കുറിച്ചും അതിന്റെ ഉടമസ്ഥനെ ക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നത്.
ഗായകനായ സച്ചിന്‍ വാര്യര്‍ ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈ രംഗം എന്ന തിയേറ്ററില്‍ എത്തുന്നതെന്നും വളരെ പ്രിയപ്പെട്ടൊരു അനുഭവമാണ് അത് തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനും ഡി റ്റി എസ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നു കൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.
എന്തായാലും സിനിമ കാണുന്ന പ്രേക്ഷകർക്ക് പുത്തൻ അനുഭവം തന്നെയാണ് ഇൗ തീയേറ്റർ. 

No comments