Breaking News

ബിജെപി തനി സ്വഭാവം കാണിച്ചെന്ന് സുരേഷ് കീഴാറ്റൂർ.. ഇനി ഇൗ പേരും പറഞ്ഞ് ഇങ്ങോട്ട് വരേണ്ട..

കീഴാറ്റൂര്‍: കീഴാറ്റൂരില്‍ സി പി എമ്മും ബിജെപിയും ഒരു പോലെ വഞ്ചിച്ചെന്ന് വയൽ ക്കിളികൾ. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് കീഴാറ്റൂർ  വ്യക്തമാക്കി. ഒരു നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സുരേഷ് കീഴാറ്റൂര്‍ ബി ജെ പി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ചു. ഇനി ഇൗ പേരും പറഞ്ഞ് കീഴാറ്റൂരിലേക്ക്‌ ബിജെപി നേതാക്കൾ വരേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സഖാക്കൾ തന്നെ വരും നാളുകളിൽ സമരത്തിന് ഇറങ്ങാതിരിക്കാൻ സി പി എം ശ്രമിച്ചാൽ മതിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് നിർദ്ദേശം.

No comments