Breaking News

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്ക് ക്ഷണമില്ല; പരാതിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി

കണ്ണൂര്‍: ലോകത്തിന്റെ നെറുകയിലേക്ക് കണ്ണൂരിന് ചിറക് വിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ഷണമില്ല. എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാല്‍.
ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കിയാല്‍.

കെപിസിസി പ്രസിഡന്‍്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ പേരില്ലാത്തതിനാല്‍ വേദിയില്‍ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിമാനത്താവള വികസനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രധാനപങ്ക് വഹിച്ചിരുന്നു.

No comments