നരേന്ദ്രമോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ടത് യുവാക്കള്‍; എ.കെ ആന്റണി
തിരുവനന്തപുരം: നരേന്ദ്രമോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ടത് യുവാക്കളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ദിരാ ഭവനില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം 2 കോടി ചെറുപ്പുക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം വെറുംവാക്കായി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വഞ്ചിക്കപ്പെട്ട ചെറുപ്പക്കാരെ സംഘടിപ്പിച്ച് ആര്‍എസ്‌എസിനെയും ബിജെപിയെയും തൂത്തെറിയാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണം. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

No comments