Breaking News

സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കി കോണ്‍ഗ്രസ്


തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചക്കകം നല്‍കാന്‍ കെപിസിസി നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റിംഗ് എംപിമാരുള്ള മണ്ഡലങ്ങളില്‍ നിന്ന് മറ്റു പേരുകള്‍ നല്‍കേണ്ടതില്ലെന്ന കാര്യവും ഇതൊപ്പം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കെപിസിസിയുടെ തിര‍ഞ്ഞെടുപ്പ് കമ്മറ്റി തിങ്കളാഴ്ച ചേരുന്നുണ്ട്. അതിനു മുന്‍പായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പട്ടിക നല്‍കണമെന്നാണ് നിര്‍ദേശം. കാസര്‍കോഡ്,കണ്ണൂര്‍,വടകര,വയനാട്,പാലക്കാട്,ആലത്തൂര്‍,തൃശൂര്‍,ചാലക്കുടി,ഇടുക്കി,ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് നല്‍കേണ്ടത്. മൂന്നുപേരുടെ പേരുകള്‍ വീതമാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കേണ്ടത് .

ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കുന്ന പട്ടിക തിരഞ്ഞെടുപ്പ് കമ്മിറ്റി എഐസിസിക്ക് കൈമാറുന്നതാണ്.

No comments