Breaking News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകും,​ കുമ്മനം രാജശേഖരന്‍ ഇല്ലെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കും


തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്നാണിത്.

തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആയിരിക്കും ശ്രീധരന്‍ പിള്ള മത്സരിക്കുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയ്ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിക്കുന്നത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന പത്തനംതിട്ടയിലും ശ്രീധരന്‍പിള്ളയെ പരിഗണിക്കുന്നുണ്ട്.

അതേ സമയം കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു.

തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബി.ജെ.പി സംസ്ഥാന ഘടകം പൂര്‍ത്തിയാക്കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു.

No comments