പാകിസ്ഥാന്‍ ശാരീരികമായി ആക്രമിച്ചില്ല, നേരിട്ടത് മാനസിക പീഡനമെന്ന് അഭിനന്ദ
ന്യൂഡല്‍ഹി∙ പാകിസ്ഥാനില്‍നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ശാരീരികമായ ആക്രമണം പാകിസ്ഥാനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ദ്ധമാനെക്കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നേരിട്ടെത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്.ധനോവയും അഭിനന്ദനെ കണ്ടിരുന്നു.
പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടര്‍ന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദന്‍ വ്യോമസേനാ മേധാവിയോടു വിവരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറുന്നത്. തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു

No comments