Breaking News

സ്വന്തം നാട്ടില്‍ പത്താളുടെ പോലും പിന്തുണയില്ലാത്തവര്‍; ടോം വടക്കനെ പരിഹസിച്ച്‌ വിടി ബല്‍റാം


പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും ശക്തിയജ്ജിക്കുകയാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ട നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌.

ടോം വടക്കനെപ്പോലെ ശക്തനായ, നേതൃ നിരയിലെ നേതാവ് ബിജെപിയില്‍ ചേര്‍ന്നത്‌ ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചുവെങ്കിലും, വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ആഘോഷിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഭരണപക്ഷം കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ കിട്ടിയ അവസരം കണക്കിന് വിനിയോഗിച്ചു. വൈദ്യുതി മന്ത്രി യുടെ തകര്‍പ്പന്‍ ട്രോള് തന്നെ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു.


No comments