എന്റെ കുടുംബത്തില്‍ എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ ഉണ്ട്' -ശശി തരൂർ
തിരുവനന്തപുരം: തന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ചു ശശി തരൂര്‍. തന്റെ കുടുംബത്തില്‍ എല്ലാ പാര്‍ട്ടിയില്‍ പെട്ട ആളുകളും ഉണ്ടെന്ന് തരൂര്‍ പറഞ്ഞു.തരൂരിന്‍റെ അമ്മയുടെ സഹോദരി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്.
സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു ബിജെപിയില്‍ അംഗത്വം എടുത്തതിന്റെ ചടങ്ങ് നടന്നത്. എന്നാല്‍ തങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണെന്ന് തരൂരിന്റെ മാതൃസഹോദരി പറഞ്ഞതായും വാര്‍ത്തകളുണ്ട്.
തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് തരൂര്‍ പ്രതികരിച്ചു.

No comments