Breaking News

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി


ന്യൂ ഡല്‍ഹി: ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റീസ് അശോക് ഭൂഷന്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആജീവനാന്ത വിലക്ക് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി പറഞ്ഞത്. ഐപിഎല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. കോടതി വിധി പ്രകാരം മൂന്ന് മാസത്തിനകം ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

No comments