Breaking News

പെണ്‍കുട്ടി ഇമാമിനാല്‍ പീഡനത്തിന് ഇരയായ കേസ് - ​ഷഫീഖ്​ അല്‍ഖാസിമി വീണ്ടും റിമാന്‍ഡിൽ


തിരുവനന്തപുരം : ഇമാം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ ഷഫീഖ്​ അല്‍ഖാസിമിയെ വീണ്ടും കോടതി ജയിലില്‍ അടച്ചു. പി ടിയിലായതിന് ശേഷം 4 ദിവത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കോടതി ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടു.

സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയും പിന്നീട് ആളൊഴിഞ്ഞ വനമേഖലയില്‍ വെച്ച്‌ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇയാളെക്കൂട്ടി പ്രധാന സ്ഥലങ്ങളിലെത്തി പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് എടുത്തിരിക്കുന്നത്.

No comments