തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് സുധീരൻ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യുഡിഎഫിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങള്‍ എത്തിക്കരുതായിരുന്നുവെന്നും നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.

No comments