കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ കുവൈത്ത്, ദോഹ സര്‍വീസുകള്‍ തുടങ്ങി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ കുവൈത്ത്, ദോഹ സര്‍വീസുകള്‍ തുടങ്ങി. കുവൈത്തിലേക്ക് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണ് തുടങ്ങിയത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10-നും ദോഹയിലേക്ക് രാത്രി 7.05-നുമാണ് കണ്ണൂരില്‍നിന്ന് പുറപ്പെടുക.
മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്.

No comments