Breaking News

ബി​ജെ​പി​യി​ലേ​യ്ക്ക് വ​രു​ന്ന​വ​ര്‍​ക്കെ​ല്ലാം സ്ഥാ​നം കി​ട്ട​ണ​മെ​ന്നി​ല്ല: ക​ണ്ണ​ന്താ​നം


ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്കെ​ത്തി​യ ടോം ​വ​ട​ക്ക​ന് ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ന​ല്‍​കു​മോ എ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം.

ടോം ​വ​ട​ക്ക​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രാ​ള്‍ കൂ​റു​മാ​റ​ണ​മെ​ങ്കി​ല്‍ ബി​ജെ​പിയു​ടെ പ്ര​വ​ര്‍​ത്ത​നം ന​ല്ല​തെ​ന്ന് തോ​ന്നി​യ​തി​നാ​ലാ​കാം. ബി​ജെ​പി​യി​ലേ​യ്ക്ക് വ​രു​ന്ന​വ​ര്‍​ക്കെ​ല്ലാം സ്ഥാ​നം കി​ട്ട​ണ​മെ​ന്നി​ല്ല- ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വ​രെ ക​ഴി​വി​ലൂ​ടെ എ​ത്തി​യ​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ണ്ണ​ന്താ​നം ബി​ജെ​പി ഒ​രു കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ടോം ​വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നം പ​റ​യേ​ണ്ട​തെ​ന്ന് നേ​ര​ത്തെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

No comments