Breaking News

പാ​ക്കി​സ്ഥാ​ന്‍ അ​ഭി​ന​ന്ദ​നെ വി​ട്ട​യ​ച്ച​ത് മോ​ദി​യു​ടെ ഭീ​ഷ​ണി ഭ​യ​ന്ന്: യെ​ദി​യൂ​ര​പ്പ


ബം​ഗ​ളു​രു: ഇ​ന്ത്യ​ന്‍ വൈ​മാ​നി​ക​ന്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ വി​ട്ട​യ​യ്ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ത​യാ​റാ​യ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നെ​ന്ന് ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഒ​രു ദേ​ശ​സ്നേ​ഹി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് അ​ഭി​ന​ന്ദ​ന്‍ തെ​ളി​യി​ച്ചെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ര്‍​ക്ക​ശ​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഭി​ന​ന്ദ​നെ വി​ട്ട​യ​യ്ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ത​യാ​റാ​യ​ത്. വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് മോ​ദി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​താ​ണ് പാ​ക്കി​സ്ഥാ​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള ന​ട​പ​ടി​ക്കു കാ​ര​ണം- യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ക്കി​സ്ഥാ​നെ​തി​രാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചെ​ന്നും ഇ​ത് ക​ര്‍​ണാ​ട​ക​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി 22 സീ​റ്റ് നേ​ടു​മെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No comments