Breaking News

ലോക്‌സഭ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് കൃത്യ സമയത്തുതന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ അലോസരങ്ങള്‍ തെരെഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായി മൂന്നു ദിവസത്തെ യുപി സന്ദര്‍ശനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം.

No comments