Breaking News

രാഹുൽ ഗാന്ധി കൃപേശിന്റെയും ശരത്തിന്റെയും വീടുകൾ സന്ദർശിച്ചു.. ശുഹൈബിന്റെ കുടുംബത്തെ കണ്ടൂ.. കേരളത്തിന്റെ മുഖ്യമന്ത്രി എത്താത്തിടത്ത് രാഹുല്‍ എത്തിയെന്ന് കൃപേഷിന്റെ പിതാവ്..

സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ മടിയിലിരുത്തി രാഹുല്‍ ഗാന്ധി അവരോട് വിശേഷങ്ങള്‍ ആരാഞ്ഞു.

കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡ് എത്തിയ രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി.
രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി,കെ.പി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവരുമുണ്ട്.

പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്‌ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃപേഷിനേയും ശരത്‌ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.
അതിന് കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും കുടുംബത്തിന് ഉറപ്പുനല്‍കിയതായും രാഹുല്‍ഗാന്ധി പറഞ്ഞു. രണ്ടുപേരുടേയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം രാഹുല്‍ഗാന്ധി കാസര്‍കോഡുനിന്ന് മടങ്ങിയിരിക്കുകയാണിപ്പോള്‍.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തിടത്താണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നതെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. അടുത്തുവരെ വന്നിട്ട് മുഖ്യമന്ത്രി വീട്ടിലേക്ക് വന്നില്ല.

മുഖ്യമന്ത്രിയുടെ പാര്‍ട്ടി തെറ്റ് ചെയ്തുവെന്ന ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.


No comments