Breaking News

വോട്ടുപിടുത്തത്തിന് ആക്കം കൂട്ടാന്‍ ബൂത്തുകമ്മിറ്റിക്ക് പവര്‍ബാങ്കും


മൊബൈലില്‍ ചാര്‍ജ് തീര്‍ന്നുപോയെന്നു പറഞ്ഞ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഒരു കുറവും വരുത്തണ്ട. വോട്ടുപിടിത്തതിന് ഊര്‍ജ്ജം പകരാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് ഒരോ ബൂത്തു കമ്മി​റ്റിക്കും എം.പിയുടെ വക സൗജന്യ പവര്‍ ബാങ്ക്. തിരുവന്തപുരം ലോക് സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ശശിതരൂര്‍ എം.പിയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം തരൂര്‍ എന്ന വാചകത്തോടെ ചിത്രം ആലേഖനം ചെയ്ത പവര്‍ ബാങ്ക് വിതരണം ചെയ്തത്. നിയോജക മണ്ഡലത്തിലെ ബ്ളോക്ക് കമ്മി​റ്റിയുടെ കീഴില്‍ വരുന്ന ബൂത്ത് കമ്മി​റ്റി പ്രസിഡന്റുമാര്‍ക്കും മ​റ്റു ചുമതലയുള്ളവര്‍ക്കുമാണ് തിരിഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബുതന്നെ നൂറുകണക്കിന് പവര്‍ ബാങ്കുകള്‍ ലഭിച്ചത്.

ഫ്ളക്സ് നിരോധനം വന്നതോടെ പ്രചാരണത്തിന് മൊബൈല്‍ സങ്കേതങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുമെന്ന് തരൂരിന് അറിയാം. യു.ഡി.എഫുകാര്‍ക്ക് പവര്‍ ബാങ്ക് ലഭിച്ചതോടെ മ​റ്റുള്ളവരും ഇതുപോലെ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിലാണ്‌.

No comments