Breaking News

അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ തുടരാന്‍ സി.പി.എം ശ്രമം,​ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ തുടരമെന്ന് എക്കാലവും സി.പി.എം കരുതേണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തില്‍ മാത്രമാണ് സി.പി.എമ്മിന്റെ ശ്രദ്ധ.
സി.പി.എമ്മും ബി.ജെ.പിയും എല്ലാകാലത്തും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. കോഴിക്കോട് നടന്ന ജനമഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്ദരന്‍മാരായ രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കാസര്‍കോട്ട് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.എം കരുതേണ്ട.
ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴില്‍ സൃഷ്ടിക്കുന്നതിനൊന്നും സി.പി.എമ്മിന് താത്പര്യമില്ല.

അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കോ തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല ജനങ്ങളുടെ മനസറിയാനും അവരെ കേള്‍ക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

No comments