മരിക്കുന്നതിന് രണ്ടാഴ്ച മുമ്ബാണ് കളിയായി സുഹൃത്തുക്കളോട് കൃപേഷ് ചോദിച്ചത്. 'നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോടാ..' എന്ന്...കൃപേഷിന്‍റെ അറംപറ്റിയ ഈ ചോദ്യത്തിന് ഉത്തരമായി രാഹുല്‍ഗാന്ധി കൃപേഷിന്‍റെ വസതിയില്‍ എത്തി
കാസര്‍കോട്: മരിക്കുന്നതിന് രണ്ടാഴ്ച മുമ്ബാണ് കളിയായി സുഹൃത്തുക്കളോട് കൃപേഷ് ചോദിച്ചത്. 'നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോടാ..' എന്ന്. കൃപേഷിനും ശരത് ലാലിനും നവമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയുണ്ടായിരുന്നു.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണു കൃപേഷ് ഇങ്ങനെ ചോദിച്ചതെന്നു കൂട്ടുകാര്‍ പറയുന്നു.
'നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി വരുമോ..' കൃപേഷിന്‍റെ അറംപറ്റിയ ഈ ചോദ്യത്തിന് ഉത്തരമായി രാഹുല്‍ഗാന്ധി കൃപേഷിന്‍റെ വസതിയില്‍ എത്തി.
സിപിഎം ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്‍റെ അറം പറ്റിയ ചോദ്യത്തിന് മുന്നില്‍ ഉത്തരമായി പെരിയയിലെ കൃപേഷിന്‍റെ വസതിയില്‍ രാഹുല്‍ഗാന്ധി എത്തിയപ്പോള്‍ ബന്ധുക്കളും കൂട്ടുകാരും വിങ്ങിപ്പൊട്ടുകയായിരുന്നു.
കൃപേഷിന്‍റെ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന മണ്ണിലേയ്ക്ക് കോണ്‍ഗ്രസിന്‍റെ അമരക്കാരനായ രാഹുല്‍ ഗാന്ധി കടന്നുവന്നപ്പോള്‍ ഒരു നാട് ഒന്നാകെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗനമായി പ്രണാമങ്ങള്‍ അര്‍പ്പിക്കുകയായിരുന്നു.

No comments