ന്യൂസിലന്‍ഡ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി എത്തിയത് ഹിജാബ് ധരിച്ച്
വെല്ലിംഗ്ടണ്‍ : കഴിഞ്ഞ ദിവസം ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടാരന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസീന്ത പറഞ്ഞു.വെടിവെയപ് നടന്ന് 24-ാം മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജസീന്ത വാര്‍ത്താസമ്മേളനം നടത്തിയത്.

No comments