ബന്ധു നിയമന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാർ
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ . വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം . വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. കെ ടി അദീബിന് യോഗ്യതയില്ലെന്നും, ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചുവെന്നുമായിരുന്നു ആരോപണം. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്.
വിവാദങ്ങള്‍ക്കിടെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

No comments