Breaking News

ജ​മാ​അ​ത്ത് ദു​വ​യെ പാ​ക്കി​സ്ഥാ​നി​ല്‍ നി​രോ​ധി​ച്ചു


ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ദു​വ​യെ നി​രോ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ന്‍. സം​ഘ​ട​ന​യു​ടെ ത​ന്നെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഫ​ലാ​ഹി ഇ​ന്‍​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ഈ ​സം​ഘ​ട​ന​ക​ള്‍. 1997 ലെ ​ഭീ​ക​ര​വി​രു​ദ്ധ നി​യ​മം പ്ര​കാ​ര​മാ​ണ് ഇ​വ​യ്ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ വാ​ര്‍​ത്താ എ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് സ​മ്മ​ര്‍​ദ്ദ​മേ​റു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നി​രോ​ധ​നം. ഭീ​ക​ര സം​ഘ​ട​ന​ക​ക്കെ​തി​രെ ത​ല്കാ​ല​ത്തേ​ക്ക് ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​ത്ത​രം സം​ഘ​ട​ന​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും പാ​ക് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

No comments