Breaking News

ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്ന് മമതാ


കൊല്‍ക്കത്ത: എന്തുകൊണ്ട് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനായില്ലെന്ന് ബംഗാള്‍ മഖ്യമന്ത്രി മമതാ ബാനര്‍ജി.

എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു. എന്തുകൊണ്ട് അത് തടയാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ ത്യാഗത്തെ ഉപയോഗിച്ച്‌ ബിജെപിയെ ജയിക്കാന്‍ അനുവദിക്കരുതെന്നും മമതാ തുറന്നടിച്ചു.

ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളും പാക്കിസ്ഥാനികളുമാക്കി മാറ്റുകയാണ്. ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നും മമത വ്യക്തമാക്കി.

No comments