Breaking News

പെരിയ ഇരട്ടകൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കും


കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ടതിനുശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇതിനുവേണ്ട നിയമസഹായങ്ങള്‍ ചെയ്തു നല്‍കും. മാര്‍ച്ച്‌ 2നു രാവിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം സ്വീകരിച്ച ശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഇരുവരുടെയും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments