ക്ഷേത്രങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം-ശബരിമല കര്‍മസമിതി
ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മാണം നടത്തണമെന്ന് ശബരിമല കര്‍മസമിതി ദേശീയ സമിതി യോഗം ആവശ്യപ്പെട്ടു. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് നിലവിലുള്ളത്.
ഇവ സംരക്ഷിക്കപ്പെടണമെങ്കില്‍ സമഗ്രമായ നിയമനിര്‍മാണം ആവശ്യമാണെന്ന് റിട്ട. ജസ്റ്റിസ് എന്‍. കുമാറിന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. നിയമനിര്‍മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണുമെന്ന് ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്താകമാനമുള്ള ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ വ്യത്യസ്തമായ ആരാധനാരീതികളാണ് നിലവിലുള്ളത്. ഇവ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ഇത്തരമൊരു നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

No comments