സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചറിക്കി. കാബിനിലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടപടി. എയര്‍ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാമ് തിരിച്ചിറക്കിയത്. 2,000 അടി ഉയരത്തില്‍ വച്ചാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
191 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ വ്യാഴാഴ്ച ഫ്രാങ്ക്ഫര്ട്ടിലെത്തിക്കുമെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
അതുവരെ യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എയര്‍ഇന്ത്യ ചെയ്ത് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

No comments