Breaking News

ലാത്തിചാര്‍ജില്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ പൊലീസ്


തിരുവനന്തപുരം: സമരക്കാരെയും കലാപകാരികളെയും നേരിടാന്‍ ലാത്തിചാര്‍ജില്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചു. ലാത്തി, കൈത്തോക്ക് പരിശീലനത്തിന് രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക പരിശീലനമുറകള്‍ ഏര്‍പ്പെടുത്തും.

ബ്രിട്ടിഷ് ഭരണകാലത്തെ ലാത്തി, കൈത്തോക്ക് പരിശീലന മുറകള്‍ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ലാത്തതിനാല്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായി അഡ്മിനിസ്ട്രേഷന്‍ ഡിഐജി കെ.സേതുരാമന്‍ ഐപിഎസിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ എഡിജിപി എസ്.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയും അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്.

No comments